കാസർകോട് : മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കേസ്. ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് വെള്ളരിക്കുണ്ട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
ബളാൽ കരോട്ടുചാലിലെ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ മധുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി മാർട്ടിൻ ജോർജിന്റെ പരാതിയെ തുടർന്നാണ് നടപടി. ഇന്ത്യൻ നിയമ വകുപ്പിലെ 153, 120 വകുപ്പുകൾ ചുമത്തിയാണ് സിപിഐഎം നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുക, കലാപാഹ്വാനം എന്നീ കുറ്റങ്ങളാണ് സിപിഐഎം നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.











Discussion about this post