ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു
ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം അമൃത്സറിലേക്കും രണ്ടെണ്ണം ലഖ്‌നൗവിലേക്കും ഒന്ന് മുംബൈയിലേക്കും ഒന്ന് ചണ്ഡിഗഡിലേക്കും വഴിതിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി. നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ് ബംഗളൂരുവിൽ അനുഭവപ്പെടുന്നത്. ഇതിന് പുറമേ നേരിയ മഴയും ഇടിമിന്നലുമുണ്ട്. അടുത്ത ദിവസവും ഈ കാലാവസ്ഥ തുടരും .
അതേസമയം ഏപ്രിലിൽ കൊടുംചൂടിൽ വലയുന്ന യാത്രക്കാർക്ക് ചെറിയ തോതിൽ മഴ പെയ്തത് ആശ്വാസമായി. വരുന്ന 2-3 ദിവസങ്ങളിൽ ഡൽഹിയിലെ താപനില 38 ഡിഗ്രി സെൽഷ്യസായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post