ലക്‌നൗ: വോട്ടിനായി ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് ശരിഅ നിയമം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അംരോഹയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും അതിന്റെ ഘടക കക്ഷികളും രാജ്യത്തെ ചതിച്ചു. ഒരിക്കൽ കൂടി വ്യാജ വാഗ്ദാനങ്ങളുമായി ഇവർ രംഗത്ത് എത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക പരിശോധിച്ചാൽ ഇത് വ്യക്തമാകും.വ്യക്തി നിയമം നടപ്പിലാക്കുമെന്നതുൾപ്പെടെയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം. അംബേദ്കറുടെ ഭരണഘടനയാണോ അതോ ശരിഅ നിയമമാണോ രാജ്യത്തെ നയിക്കേണ്ടത് എന്ന് നിങ്ങൾ തന്നെ പറയണം എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വത്തുക്കൾ പിടിച്ചെടുത്ത് പാവങ്ങൾ വീതിച്ച് നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഇനിയും നമ്മുടെ സമ്പാദ്യങ്ങൾ കൊള്ളയടിക്കാൻ കോൺഗ്രസിനെ അനുവദിക്കണമോ?. 2006 ൽ ഡോ മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ രാജ്യത്തിന്റെ ശ്രോതസ്സുകൾ ഉപയോഗിക്കാനുള്ള ആദ്യ അവകാശം മുസ്ലീങ്ങൾക്ക് നൽകും എന്നായിരുന്നു പറഞ്ഞത്. നമ്മുടെ ദളിതരെയും, പാവങ്ങളെയും, കർഷകരെയും ഇവർ മറന്നോ?. നമ്മുടെ അമ്മമാരും സഹോദരങ്ങളും എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post