Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബിജെപിയിലേക്ക് ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ, നല്ല മനുഷ്യനാകാൻ മരുന്ന് കഴിക്കെന്ന് ഇപി ജയരാജൻ

by Brave India Desk
Apr 25, 2024, 03:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; ബിജെപിയുമായി ചർച്ച നടത്തിയെന്ന് പരസ്പരം പഴി ചാരി എൽഡിഎഫ് കൺവീനർ ഇപി ജയരാജനും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കും പോവേണ്ട ആവശ്യം തനിക്കില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. താൻ അവർക്കെതിരായി പൊരുതിവന്നവനാണ്. തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ നാട്ടിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുകയാണെന്ന കെ.സുധാകരന്റെ ആരോപണങ്ങൾക്ക് പിന്നിൽ പഴയ പകയാണെന്നും സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

‘എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല. എന്നെ വധിക്കാൻ പലവട്ടം ശ്രമിച്ചവരാണ് ബിജെപിക്കാർ. സുധാകരന് മോഹൻലാലിന്റെ ഒരു സിനിമയിലുള്ള രോഗമാണ്. ആ രോഗത്തിന്റെ പേര് ഞാൻ പറയുന്നില്ല. സുധാകരൻ ഇന്നലെ കഴിക്കേണ്ട മരുന്ന് കഴിച്ചില്ല. അതുകൊണ്ടാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കണം. ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ. ചില കോൺഗ്രസ് നേതാക്കൾ ഇതറിഞ്ഞ് മടക്കി അയച്ചു. അമിത് ഷായെ കാണാനും സുധാകരൻ നീക്കം നടത്തിയെന്ന് ഇപി ആരോപിച്ചു.

താനല്ല, ഇപി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇത് സംബന്ധിച്ച് ഗൾഫിൽ വച്ച് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച ഒരുഘട്ടം കഴിഞ്ഞപ്പോൾ ജയരാജന് സിപിഎമ്മിൽ നിന്നും ഭീഷണിയുണ്ടായി. അതുകൊണ്ട് തത്കാലം പിന്നോട്ടുമാറി. ഇലക്ഷൻ കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റയും നേതൃത്വത്തിൽ ഗൾഫിൽ വച്ചായിരുന്നു ചർച്ചയെന്നും സുധാകരൻ പറഞ്ഞു. ചർച്ചയ്ക്ക് ഒരു മധ്യവർത്തിയുണ്ട്. അയാളുടെ പേര് ഇപ്പോൽ പറയുന്നില്ല. ഗവർണർ സ്ഥാനത്തെ കുറിച്ചും ചർച്ച നടന്നു. അത് പാവം ജയരാജൻ വിശ്വസിച്ചിട്ടുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു.പാർട്ടിക്കകത്ത് സെക്രട്ടറിയാകാത്തതിൽ ഇപി ജയരാജന് കടുത്ത നിരാശയുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അദ്ദേഹത്തിനാണ്. സ്ഥാനം കിട്ടാത്തതിലുള്ള നീരസം അദ്ദേഹം അടുത്ത സുഹത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാൻ കഴിയാത്തയാളാണ് ജയരാജനെന്നും പിണറായിയുമായും നല്ല ബന്ധത്തിൽ അല്ല ഇപിയെന്നും സുധാകരൻ പറഞ്ഞു.

Tags: K SUDHAKRANep jayarajan
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies