ജയ്പുര്‍: അസഹിഷ്ണുത വിഷയത്തില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഇന്ത്യയില്‍ വലിയ തമാശയാണെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.
പൊതുബിംബമാകുന്നത് ചലനാത്മകതയ്ക്കുമേലുള്ള നിയന്ത്രണമായിമാറുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ ലോകത്തിലെ വലിയ തമാശയാണിന്ന്. ഞാനൊരു ചലച്ചിത്ര സംവിധായകനാണ് എന്നാല്‍ ഞാനിതുവരെ ആവിഷ്കാര സ്വാതന്ത്ര്യമെന്താണെന്നറിഞ്ഞിട്ടില്ല.-കരണ്‍ ജോഹര്‍ പറഞ്ഞു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു കരണ്‍ ജോഹറിന്റെ പ്രതികരണം.
സ്വയം പ്രകാശിപ്പിക്കുന്നത് നിങ്ങളെ ജയിലിലെത്തിക്കുമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തു പറയുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണിതെന്നും ഇതില്‍ വളരെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post