ന്യൂഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്താണ് ഫോഴ്‌സിനെ വിന്യസിക്കുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തുടക്കത്തിൽ, കൊൽക്കത്ത, റാഞ്ചി, റായ്പൂർ, മുംബൈ, ജലന്ധർ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലാണ് അർദ്ധസൈനികരെ വിന്യസിക്കുക. രാജ്യത്തുടനീളമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തിരച്ചിലുകളിലോ അന്വേഷണങ്ങളിലോ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അർദ്ധസൈനികരെ സ്ഥിരമായി വിന്യസിക്കും എന്നുമാണ് വിവരം.
ജനുവരി 5 ന് ഇഡിയുടെ കൊൽക്കത്ത യൂണിറ്റിന്റെ ഒരു സംഘത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. അതിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുപോലെ, സന്ദേശ്ഖാലിയിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
Discussion about this post