ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് മുസ്ലീം മത വിശ്വാസികൾ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അതുകൊണ്ട് മുസ്ലീ വിഭാഗത്തിനിടയിൽ ജനന നിരക്ക് കുറവാണെന്നും ഒവൈസി പറഞ്ഞു. മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യ വർദ്ധിക്കുന്നുവെന്ന തരത്തിൽ തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ പ്രധാനമന്ത്രി പരാമർശം നടത്തിയിരുന്നു. ഇതിനോട് ആയിരുന്നു ഒവൈസിയുടെ പ്രതികരണം.
മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്താനാണ് ബിജെപിയുടെ ശ്രമം. മുസ്ലീങ്ങളാണ് രാജ്യത്ത് ജനസംഖ്യ വർദ്ധിപ്പിക്കുന്നത് എന്ന് വരുത്തി തീർക്കുകയാണ് ഇവരുടെ ലക്ഷ്യം. മുസ്ലീം സ്ത്രീകൾ പ്രസവിക്കുന്നതിനെ എന്തിനാണിത്ര പേടിയോടെ കാണുന്നത്. മോദി സർക്കാരിന്റെ കണക്കുകൾ പ്രകാരം മുസ്ലീങ്ങൾക്കൾക്കിടയിലെ ജനസംഖ്യയും ജനനനിരക്കുമെല്ലാം കുറയുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങാണ്. ഇത് പറയാൻ തനിക്ക് മടിയില്ലെന്നും ഒവൈസി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തെ 15 ശതമാനത്തോളം പേർ നുഴഞ്ഞു കയറ്റക്കാർ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വലിയ നാണക്കേടുണ്ടാക്കുന്ന പരാമർശമാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Discussion about this post