ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി ദമ്പതിളുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. സംഭവസ്ഥലത്ത് വച്ച് പ്രതിയുടെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ചെന്നൈയിൽ ഹാൾഡ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് മാഗേഷ്.
വിമുക്ത ഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായർ(72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരൈയാണ് പ്രതി വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇരുവരും.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സിദ്ധ ഡോക്ടറുമായ ശിവൻ നായർ വീട്ടിൽ ക്ലിനിക് നടത്തിയിരുന്നു. ഇവിടേയ്ക്ക് ചികിത്സക്കെന്ന വ്യാജേനെയെത്തി കൊല നടത്തുകയായിരുന്നുവൈന്നാണ് കരുതുന്നത്. ഒരാൾ മാത്രമല്ല കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post