കണ്ണൂർ : വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട് . കണ്ണൂരാണ് സംഭവം.
ഇന്ന് പുലർച്ചെയാണ് മൃതദേഹങ്ങൾ വീട്ടിനകത്ത് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം അടുക്കളയിലും , മറ്റൊരാളുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ആയിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത് . അമ്മയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു.
അവസാനമായി വോട്ടിംഗ് ദിവസമാണ് ഇവരെ കണ്ടത് എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാം എന്ന് പോലീസ് പറഞ്ഞു.
Discussion about this post