ജയ്പൂര്‍: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്രമില്ലെന്ന ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ വിവാദ പരാമര്‍ശത്തോട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ പ്രതികരണം ഇങ്ങനെ- പോയി അവനെ അടിക്ക്, അല്ലാതെ എന്റെ പിറകെ നടക്കുകയല്ല വേണ്ടത്.
ജയ്പൂര്‍ സാഹിത്യോത്സവ വേദിയില്‍ കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു വി.കെ സിങിന്റെ പ്രതികരണം. എന്തിനാണ് നമ്മള് കരണ്‍ ജോഹറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. എന്നോട് പ്രധാനപ്പെട്ട എന്തെങ്കിലും ചോദ്യം ചോദിക്കൂ. പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഞാനിവിടെ വന്നിരിക്കുന്നത്- സിങ് പറഞ്ഞു.
എന്നാല്‍ പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ നിര്ബന്ധച്ചപ്പോഴായിരുന്നു വി.കെ സിങ് അവനെ പോയി അടിക്ക് എന്ന് പറഞ്ഞത്. നമ്മളുടേത് ജനാധിപത്യ രാഷ്ട്രമാണെന്ന് എങ്ങനെ പറയും? ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ?’എന്നാണ് ജെയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ആദ്യദിവസം ജോഹര്‍ പറഞ്ഞത്. ഒരാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ പോലും അത് അയാളെ ജയിലിലെത്തിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post