ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ വിമാനത്താവളത്തിൽ വെച്ച് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയുടെ അവസാന മത്സരത്തിന്റെ ഭാഗമായി യാത്ര ചെയ്യുകയായിരുന്നു ബുംറ. വിമാനത്താവളത്തിലെ ചെക്ക്-ഇൻ ക്യൂവിൽ നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
ബുംറയുടെ അനുവാദമില്ലാതെ ഒരു ആരാധകൻ അദ്ദേഹത്തിന്റെ അടുത്ത് വന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ബുംറ ആദ്യം ശാന്തനായി വീഡിയോ എടുക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആരാധകൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഇത് ഇനിയും തുടർന്നാൽ ഫോൺ താഴെയിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ആരാധകൻ വീഡിയോ എടുക്കുന്നത് തുടർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബുംറ ഫോൺ തട്ടിപ്പറിക്കുകയും ദൂരേക്ക് എറിയുകയും ചെയ്തു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സെലിബ്രിറ്റികൾക്കും അവരുടേതായ സ്വകാര്യത ഉണ്ടെന്നും, ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാത്ത ആരാധകനോട് ബുംറ ചെയ്തത് ശരിയാണെന്നും ചിലർ പറയുന്നുണ്ട്. സെലിബ്രിറ്റികൾക്കും അവരുടേതായ സ്വകാര്യത (Privacy) ഉണ്ടെന്നും, ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാത്ത ആരാധകനോട് ബുംറ ചെയ്തത് ശരിയാണെന്നും ഇവർ വാദിക്കുന്നു.
മറ്റുചിലരാകട്ടെ ബുംറയുടെ പെരുമാറ്റം അഹങ്കാരമാണെന്നുംഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും പറഞ്ഞു.
https://twitter.com/i/status/2001166193772958157











Discussion about this post