റായ്പുർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ഈ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർക്ക് സർക്കാർ 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനമേഖലയിലെ കുന്നുകളിലാണ് ഏറ്റുമുട്ടൽ നടന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു തിരച്ചിൽ നടത്തിയത്. സുക്മ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ആണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോൾ ഒരു വനിത കമ്മ്യൂണിസ്റ്റ് ഭീകര ഉൾപ്പെടെ മൂന്ന് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, മാവോയിസ്റ്റുകൾ സ്ഥാപിച്ച മർദ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) സുരക്ഷാ സേന കണ്ടെത്തി നിർവീര്യമാക്കി. ബിജാപൂരിലെ പില്ലൂരിലാണ് ഐഇഡി നിർവീര്യമാക്കിയത്. സിആർപിഎഫിന്റെ 214-ാമത് ബറ്റാലിയൻ ക്യാമ്പിലെ ഒരു സംഘം പ്രദേശത്ത് കോമ്പിംഗ്, മൈൻ നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് ഐഇഡി കണ്ടെത്തിയത്.












Discussion about this post