വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പുൽപ്പള്ളിയിൽ സിപിഐ സ്ഥാനാർത്ഥിയും കുടുംബവും ബിജെപിയിൽ ചേർന്നു. പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ സിറ്റിംഗ് വാർഡ് ആയിരുന്ന ആനപ്പാറയിൽ എൽഡിഎഫ് കോൺഗ്രസിന്റെ വോട്ട് മറിച്ചാണ് ഇത്തവണ കോൺഗ്രസ് വിജയിച്ചതെന്നും തന്നെ കരുവാക്കുകയും ആയിരുന്നു എന്നാണ് ഗോപി ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്നെ വളരെ നിർബന്ധിച്ചാണ് രംഗത്തിറക്കിയിരുന്നത് എന്നും ഗോപി പറഞ്ഞു. എന്നാൽ പിന്നീട് ബിജെപി വിജയിക്കാതിരിക്കാൻ എൽഡിഎഫ് തന്നെ കോൺഗ്രസിന് വോട്ട് മറിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു. കോൺഗ്രസിലെ വിനോദ് കാഞ്ഞൂക്കാരൻ 432 വോട്ടുനേടിയാണ് ആനപ്പാറയിൽ വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി സിജേഷ് കുട്ടൻ 393 വോട്ടുമായി രണ്ടാംസ്ഥാനത്താണ്. വാർഡിൽ ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചതാണ് ബിജെപിയുടെ പരാജയത്തിന് കാരണമായതെന്നും സിപിഐ പ്രവർത്തകനായിരുന്ന ഗോപി പറയുന്നു.













Discussion about this post