Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നാഗിൻ ഡാൻസിനെ നിശബ്ദമാക്കിയ സിക്സർ; നിദാഹാസ് ട്രോഫിയിലെ ഇതിഹാസ ഫിനിഷിങ്; ആ 8 പന്തുകൾ

by Brave India Desk
Feb 22, 2026, 03:41 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

കൊളംബോ, ആർ. പ്രേമദാസ സ്റ്റേഡിയം. നിദാഹാസ് ട്രോഫി ഫൈനൽ. ഗാലറിയിൽ ബംഗ്ലാദേശിന്റെ ‘നാഗിൻ ഡാൻസ്’ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കാരണം, ഇന്ത്യയ്ക്ക് ജയിക്കാൻ ഇനി വേണ്ടത് 12 പന്തിൽ 34 റൺസ്. ക്രീസിൽ സെറ്റായി നിന്ന ബാറ്റ്‌സ്മാന്മാരെല്ലാം മടങ്ങി. ഡ്രെസ്സിംഗ് റൂമിലെ കസേരകളിൽ ഇന്ത്യൻ താരങ്ങൾ തലയിൽ കൈവെച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്റെ കണ്ണിൽ ഇന്ത്യ തോറ്റു കഴിഞ്ഞു. അപ്പോഴാണ് ഏഴാം നമ്പറിൽ ആ മനുഷ്യൻ ക്രീസിലേക്ക് നടന്നു വന്നത്— ദിനേഷ് കാർത്തിക്. അന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.

റുബെൽ ഹുസൈൻ പന്തെടുക്കുന്നു. ആദ്യ പന്ത് തന്നെ ഒരു ലോ ഫുൾ ടോസ്. കാർത്തിക് അത് ലോങ്ങ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി, തൊട്ടടുത്ത പന്ത് ഫോർ. മൂന്നാം പന്ത് വീണ്ടും സിക്സർ. ആ ഒരൊറ്റ ഓവറിൽ കാർത്തിക് അടിച്ചെടുത്തത് 22 റൺസ്. സ്റ്റേഡിയം ആകെ പ്രകമ്പനം കൊണ്ടു. ബംഗ്ലാദേശ് താരങ്ങളുടെ മുഖത്ത് ഭയം നിഴലിക്കാൻ തുടങ്ങി. കളി ഇന്ത്യയുടെ വരുതിയിലേക്ക് തിരിച്ചുകൊണ്ടുവന്ന ആ ഓവർ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ദിനേശ് കാർത്തിക്കിന് ഉണ്ടായിരുന്ന ശാന്തത ആയിരുന്നെങ്കിൽ അപ്പുറത്ത് നിന്നിരുന്ന വിജയ് ശങ്കർ സമ്മർദ്ദത്തിന്റെ പരകോടിയിലായിരുന്നു. ആ സമ്മർദ്ദം ഇന്ത്യയെ അവസാന ഓവറിൽ തളർത്താൻ തുടങ്ങി. അതിനിടയിൽ വിജയ് ശങ്കർ പുറത്തായതോടെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 5 റൺസ്. അതായത് ഒരു സിക്സർ അടിച്ചാൽ മാത്രം വിജയം, ഫോർ അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക്. ബംഗ്ലാദേശിനായി പന്തെറിയുന്നത് സൗമ്യ സർക്കാർ.

ശ്വാസമടക്കിപ്പിടിച്ച നിമിഷം. സൗമ്യ എറിഞ്ഞത് ഒരു വൈഡ് യോർക്കർ ലെങ്ത് പന്ത്. കാർത്തിക് ഒരല്പം മാറി നിന്ന് ആ പന്തിനെ എക്സ്ട്രാ കവർ ഏരിയയിലൂടെ ഒരു ‘ഫ്ലാറ്റ് സിക്സറിന്’ പറത്തി പന്ത് അതിർത്തിരേഖ കടന്നതും കാർത്തിക് കൈകളുയർത്തി ആ വിജയം ആഘോഷിച്ചു. കാർത്തിക് അടിച്ച ആ സിക്സർ കണ്ട് കമന്റേറ്റർ ടോണി ഗ്രെഗിനെ അനുസ്മരിപ്പിക്കും വിധം ഹർഷ ഭോഗ്ലെ അലറി വിളിച്ചു: “ദിനേഷ് കാർത്തിക്… യു ബ്യൂട്ടി! അവിശ്വസനീയം!” വെറും 8 പന്തിൽ 29 റൺസ്.

ഒരു ഹോളിവുഡ് സിനിമയിലെ ക്ലൈമാക്‌സ് പോലെ തോൽവിയുടെ പടുകുഴിയിൽ നിന്ന് ഇന്ത്യയെ അദ്ദേഹം ഉയത്തെഴുന്നേൽപ്പിച്ചു. അന്ന് മുതൽ ദിനേഷ് കാർത്തിക് എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഫിനിഷർമാരുടെ’ പട്ടികയിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ടു.

Tags: dinesh karthikNidahas Twenty20 Tri-Seriesbcciindian cricket
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies