തൃശൂര്‍: തൃശൂരില്‍ വിവാദ വ്യവസായി മുഹമ്മദ്നിസാം വാഹനമിടിച്ചു പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസാണു മരിച്ചത്.
കഴിഞ്ഞമാസം 29നാണ് നിസാമിന്റെ കാറിടിച്ച് ചന്ദ്രബോസിന് പരിക്കേറ്റത്. നിസാമിന്റെ ആഡംബര കാര്‍ എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് നിസാം ചന്ദ്രബോസിനെ പരിക്കേല്‍പ്പിച്ചത്.ആദ്യം ചന്ദ്രബോസിനെ നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ ജീപ്പില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്ത് ഇടിക്കുകയായിരുന്നു. അതോടെ നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് തലയ്ക്കടിച്ചു. മറ്റ് ജീവനക്കാരെത്തിയപ്പോള്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ ചന്ദ്രബോസിനെ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ പിന്നീട് തൃശൂരിലെ ആശുപത്രിയില്‍ എ്തതിക്കുകയായിരുന്നു. ഇതുവരെ നാലു ശസ്ത്രക്രിയകള്‍ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. എങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ദിവസങ്ങളായി ചന്ദ്രബോസ്.
കൊച്ചിയില്‍ കൊക്കെയിന്‍ കേസില്‍ യുവനടന് ഷൈന്‍ ടോം ചാക്കോയും സംഘവും പിടിയിലായതും നിസാമിന്റെ ഫ്ളാറ്റില്‍ വെച്ചാണ്.ഈ കേസില്‍ നിസാമിനുള്ള പങ്കും പോലീസ് അന്വേഷിച്ചു വരികയാണ് .നിസാം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post