ദുബായ്: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 2011ന് ശേഷം ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്.
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2-1ന് തോറ്റ ദഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ഇന്ത്യയ്ക്ക് തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയാണ് ഉള്ളത്. മൂന്നാമത് ദക്ഷിണാഫ്രിക്കയും നാല് പാകിസ്ഥാനും അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണുള്ളത്.
2015 ഡിസംബറില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Discussion about this post