ഹൈദരാബാദ്: ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിൻ്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി ഹൈദരാബാദ് ഇനി തുടരില്ല . ഞായറാഴ്ച മുതൽ ഇത് നിലവിൽ വരും. ഇനി മുതൽ തെലങ്കാനയുടെ മാത്രം തലസ്ഥാനമായിരിക്കും ഹൈദരാബാദ്.
ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം, 2014 അനുസരിച്ച്, “ജൂൺ 2-ന് നിശ്ചയിച്ച ദിവസം മുതൽ, പത്ത് വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് നിലവിലുള്ള ആന്ധ്രാപ്രദേശിലെ ഹൈദരാബാദ്, തെലങ്കാന സംസ്ഥാനത്തിൻ്റെയും ആന്ധ്രാ സംസ്ഥാനത്തിൻ്റെയും പൊതു തലസ്ഥാനമായിരിക്കും. 2014 ൽ നിലവിൽ വന്ന ഈ താത്കാലിക സംവിധാനത്തിന് 2024 ജൂൺ 2 ആകുമ്പോഴേക്കും 10 വർഷത്തെ കാലാവധി പൂർത്തിയായിരിക്കുകയാണ്. അതിനാലാണ് ഹൈദരാബാദ് ഇനി മുതൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അല്ലാതാകുന്നത്.
അതെ സമയം വിശാഖപട്ടണം, അമരാവതി എന്നിവയെ ചൊല്ലിയുള്ള തർക്കം കോടതിയിൽ തുടരുന്നതിനാൽ ഇതുവരെ ആന്ധ്രാപ്രദേശിന് സ്ഥിരമായ തലസ്ഥാനമില്ല എന്നാണ് അവസ്ഥ.
താൻ മുഖ്യമന്ത്രിയായി തുടരുകയാണെങ്കിൽ വിശാഖപട്ടണം സംസ്ഥാനത്തിൻ്റെ ഭരണതലസ്ഥാനവും അമരാവതി നിയമസഭയുടെ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ തലസ്ഥാനവുമാകുമെന്ന് നിലവിലെ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കുന്നത് .
Discussion about this post