കോട്ടയം: തന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പിടിയും കോഴിക്കറിയും ഒരുക്കിയതിനെ വിമർശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. പ്രവർത്തകർ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്രയും ആവേശം വേണ്ട, താൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.
ഇൻഡി മുന്നണി അധികാരത്തിൽ വരും. ഇൻഡ്യാ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുൽ ഗാന്ധി വന്നതിന്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുക. എക്‌സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം ശരിയല്ല’
2000 പേർക്ക് പിടിയും കറിയും വിളമ്പാനാണ് പിറവത്തെ ജനകീയ സമിതി.ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനു നേതൃത്വം നൽകുന്നത് തോമസ് ചാഴിക്കാടന്റെ പക്ഷക്കാരനായ കേരള കോൺഗ്രസ് നേതാവാണ്.
Discussion about this post