ന്യൂഡൽഹി: വോട്ടെണ്ണലിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരോട് ഭയമില്ലാതെ സേവനം നടത്തണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ അഭ്യർത്ഥനയെന്നത് ശ്രദ്ധേയമാണ്.
‘ആരെക്കൊണ്ടും ഭയപ്പെടുത്തരുത്. ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്. ഈ വോട്ടെണ്ണൽ ദിനത്തിൽ ആരെയും ഭയപ്പെടരുത്, യോഗ്യതയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ചുമതലകൾ നിറവേറ്റുകയെന്ന് ഖാർഗെ എക്സിൽ പോസ്റ്റ് ചെയ്തു.
അതേസമയം വോട്ടെണ്ണൽ നടപടികളുടെ ആദ്യ പടിയായ സ്‌ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും സ്‌ട്രോങ് റൂമുകൾ തുറന്നു. തിരുവനന്തപുരത്ത് സർവോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത്.
Discussion about this post