തിരുവനന്തപുരം: കേരളത്തിൽ താമരവിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. കേരളത്തിൽ ആറു സീറ്റുകൾ വരെ കിട്ടും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷയ്ക്ക് മങ്ങലുണ്ടാവുമെന്നും ഇടതുപക്ഷ മുന്നണി നാമാവശേഷമാകുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം കുറയും. കേരളത്തിൽ ഇരു പാർട്ടികൾക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Discussion about this post