ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി വീണ്ടും തള്ളി. ആരാഗ്യ കാരണങ്ങൾ ചുണ്ടിക്കാട്ടി 7 ദിവസത്തേക്കായിരുന്നു കെജ്രിവാൾ ജാമ്യാപേക്ഷ നൽകിയത്. റൗസ് അവന്യൂ കോടതിയാണ് ഹർജി തള്ളിയത്.
നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയ്ക്ക് മുൻപിൽ ഹാജരാക്കിയത്. ജൂൺ 19 വരെ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയ കോടതി അദ്ദേഹത്തിന് ആവശ്യമായ വൈദ്യ സഹായം ഉറപ്പാക്കാനും അധികൃതർക്ക് നിർദേശം നൽകി.
ഹർജി പരിഗണിക്കുന്നത് ജൂൺ 7ലേക്ക് മാറ്റി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനായാണ് ജാമ്യം അനുവധിച്ചത്. ജൂൺ ഒന്നിന് തിഹാർ ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു നിർദേശം. ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയിലും വിചാരണ കോടതിയിലും ഹർജി നൽകിയിരുന്നെങ്കിലും ഹർജികൾ തള്ളി. ഇതിന് പിന്നാലെയാണ് കെജ്രിവാൾ കഴിഞ്ഞ ദിവസം തിഹാർ ജയിലിലേക്ക് തന്നെ മടങ്ങിയത്.
Discussion about this post