മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. നേരത്തെയും ശിവസേനയുടെ ഭീഷണി കാരണം ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു.
ഷുഹൈബ് ഇല്ല്യാസി സംവിധാനം ചെയ്ത ഘര്‍വാപസി എന്ന സിനിമയുടെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗുലാം അലി എത്തേണ്ടിയിരുന്നത്. സിനിമയിലെ ഘര്‍ വാപസി എന്ന ഗാനം ഗുലാം അലി ഇവിടെ പാടുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.
അതേ സമയം കേരളത്തിലും ബംഗാളിലും ശിവസേനയുടെ വിലക്കുകള്‍ മറികടന്ന് ഗുലാം അലിയുടെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു.
Discussion about this post