ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അറസ്റ്റിലായ ആറ് പ്രതികൾക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായ മനോരഞ്ജൻ ഡി, ലളിത് ഝാ, അമോൽ ഷിൻഡേ, മഹേഷ് കുമാവത്ത്, സാഗർ ശർമ, നീലം ആസാദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 1000 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആഗന്ദ് പ്രതാപ സിംഗാണ് കോതിയിലത്തി കുറ്റപത്രം സമർപ്പിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി. ജൂലൈ 15 വരെ എല്ലാ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി.
കഴിഞ്ഞ ഡിസംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. സഭാ നടപടികൾ നടക്കുന്നതിനിടെ പാർലമെന്റിലേയ്ക്ക് അനധികൃതമായി കടന്ന പ്രതികൾ സഭയിലേക്ക് കളർ ബോംബുകൾ എറിയുകയുമായിരുന്നു. ലോക്സഭാ എംപി പ്രതാപ് സിംഹ ഒപ്പിട്ടിരിക്കുന്ന പ്രവേശന പാസ് ഉപയോഗിച്ചാണ് പ്രശ്‌നമുണ്ടാക്കിയ രണ്ടുപേരും ലോക്‌സഭയുടെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശിച്ചത്.
Discussion about this post