ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ക്ഷണിച്ചു. വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തിയത്.
ഇന്ന് രാവിലെ എൻഡിഎ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയും എൻഡിഎ നേതാക്കളും രാഷ്ട്രപതി ഭവനിൽ എത്തിയത്. രാഷ്ട്രപതി ക്ഷണിച്ച സാഹചര്യത്തിൽ മൂന്നാം മോദി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഞായറാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ.
നിലവിൽ വകുപ്പ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായിട്ടുണ്ട്. ഇതോടെയാണ് രാഷ്ട്രപതിയെ കണ്ട് എൻഡിഎ നേതാക്കൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചത്.
Discussion about this post