ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന മോദിക്ക് രാഷ്ട്രപതി ‘ ദഹി-ചീനി’ (മധുരമുള്ള തൈര്) നൽകി സന്തോഷം പങ്കുവച്ചു. പ്രസിഡൻ്റ് മുർമു നരേന്ദ്ര മോദിയെ നിയുക്ത പ്രധാനമന്ത്രിയായി നിയമിച്ചു.
ഞായറാഴ്ച വൈകീട്ട് ആണ് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക. നേരത്തെ എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ സന്ദർശിച്ച് മോദിക്ക് പിന്തുണ അറിയിച്ച് കത്ത് നൽകിയിരുന്നു.
ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ വിശദാംശങ്ങൾ രാഷ്ട്രപതിഭവൻ തയ്യാറാക്കുമെന്ന് മോദി പറഞ്ഞു. മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറും. 2047ൽ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുമ്പോൾ ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ 18-ാം ലോക്‌സഭയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post