വാഷിങ്ടൺ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുന്ന നരേന്ദ്രമോദിയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം തൻ്റെ സമൂഹ മാദ്ധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിപ്പിട്ടു. തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് നിശ്ചയിച്ച മസ്കിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റി വച്ചിരുന്നു. ഏപ്രിലിൽ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും ടെസ്‌ലയുടെ വൈദ്യുത കാര്‍ നിക്ഷേപത്തിന്റെ പ്രഖ്യാപനം നടത്താനുമായിരുന്നg സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ചൂടിനിടെ മസ്ക് സ്വയം മനസിലാക്കി സന്ദർശനം മാറ്റുകയായിരുന്നു.
Discussion about this post