ന്യൂഡല്‍ഹി: തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ ബാബ സാഹിബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഇന്ത്യന്‍ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങള്‍ ഉയർത്തി പിടിക്കാൻ സമർപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യത്തിലും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലും ജനിച്ച തന്നെപ്പോലെ ഒരാള്‍ക്ക് ഇന്ന് രാജ്യം ഭരിക്കാന്‍ സാധിച്ചത് ഈ ഭരണഘടന കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ വണങ്ങുന്ന ചിത്രം പങ്കുവച്ചു കൊണ്ട് എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ ബാബ സാഹിബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഇന്ത്യന്‍ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങള്‍ ഉയർത്തി പിടിക്കാൻ സമർപ്പിച്ചിരിക്കുകയാണ്. ദാരിദ്ര്യത്തിലും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലും ജനിച്ച എന്നെപ്പോലെ ഒരാള്‍ക്ക് ഇന്ന് രാജ്യം ഭരിക്കാന്‍ സാധിച്ചത് ഈ ഭരണഘടന കാരണമാണ്. നമ്മുടെ ഭരണഘടന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും ശക്തിയും അന്തസ്സും നല്‍കുന്നു’ – പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
എല്ലാ ജനങ്ങളുടെയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാമതും അവസരം നൽകിയതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതിയെ അറിയിച്ചു. ഉടൻ തന്നെ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതിയ്ക്ക് കൈമാറും എന്നുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post