Friday, January 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇത് സുനിത സ്റ്റെൽ; ബഹിരാകാശ യാത്രയ്‌ക്കൊപ്പം ഗണപതി വിഗ്രഹം, ഇത്തവണ പ്രിയപ്പെട്ട സമോസയില്ല, പകരം മീൻകറി

by Brave India Desk
Jun 8, 2024, 11:10 am IST
in International, Science
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ഓരോ തവണ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തുമ്പോഴും ഇവിടെ, ഇന്ത്യയെന്ന അവരുടെ മാതൃരാജ്യവും അഭിനന്ദിക്കുകയാണ്. വേരുകൾ അവളെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ്.  ഇത്തവണ മൂന്നാം ദൌത്യത്തിൽ  ബഹിരാകാശ കേന്ദ്രത്തിലെത്തിയത് പൂർണമായും സുനിത സ്റ്റെലോടെയാണ്. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്ത് ബഹിരാകാശനിലയത്തിലേക്ക് അപ്പൂപ്പൻതാടി പോലെ പറന്നിറങ്ങുന്ന 59 കാരി സുനിതയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിയത്. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാർലൈനർ പേടകത്തിൽ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും ഇതോടെ സുനിതയ്ക്ക് സ്വന്തമായി. സ്റ്റാർലൈനർ പേടകത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.

Stories you may like

യുഎന്നിനെ വെല്ലുവിളിക്കാൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’; വിട്ടുനിന്ന് ഇന്ത്യ, വാലാട്ടി പാകിസ്താൻ; ആഗോള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി യുഎസ് ; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കൻ പതാകയും നീക്കം ചെയ്തു

Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6. pic.twitter.com/wQZAYy2LGH

— Boeing Space (@BoeingSpace) June 6, 2024

വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു’ എന്നാണ് മൂന്നാം യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം വിവരിച്ചത്. ഇന്ത്യൻ വിഭവമായ മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നേരത്തയുള്ള യാത്രയിൽ സമോസ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സുനിത അത് കൊണ്ടുപോയിട്ടില്ല. ഇത്തവണ ഇഷ്ട ഇന്ത്യൻ ഭക്ഷണമായ മീൻകറിയാണ് ബഹിരാകാശത്ത് നിന്ന് ആസ്വദിക്കാൻ സുനിത കൂടെ കരുതിയത്.

After #Starliner commander Butch Wilmore and pilot @Astro_Suni’s warm welcome on @Space_Station June 6, the crew worked today on in-flight activities, including talking to our teams about their experience in the spacecraft.

Learn more: https://t.co/iZMKDU5FCb pic.twitter.com/qjyhXNzxUu

— Boeing Space (@BoeingSpace) June 8, 2024

ഇത്തവണത്തെ യാത്രയിൽ ഗണേഷ വിഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സുനിത വില്യംസ് യാത്രയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. നേരത്തെ ഭഗവത് ഗീതയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.

ഇന്ത്യൻ വംശജനാണ് സുനിതയുടെ പിതാവ്. സ്ലോവേനിയൻ വംശജയാണ് അമ്മ. ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ ദീപക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ വെച്ച് സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയെ വിവാഹം ചെയ്യുകയായിരുന്നുപിതാവിന്റെയും മാതാവിന്റെയും സംസ്‌കാരങ്ങളെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് സുനിത വില്യംസ്. 2012ൽ ബഹിരാകാശത്ത് നിന്ന് സുനിത ദീപാവലി ആശംസകൾ നേർന്നതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

1998ൽ നാസയിലെത്തിയതിന് ശേഷം രണ്ട് ബഹിരാകാശ യാത്രകളാണ് സുനിത വില്യംസ് നടത്തിയത്. അതിന് മുമ്പ് നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30 തരം വിമാനങ്ങൾ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വ്യക്തിയെന്ന റെക്കോർഡും സുനിതയുടെ പേരിലാണ്.

Tags: sunita williamsspace station
Share4TweetSendShare

Latest stories from this section

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

Discussion about this post

Latest News

ദാസേട്ടന്റെ ആ പാട്ടിന്റെ സമയത്ത് ഭയങ്കര കൂവലായിരുന്നു തിയേറ്ററിൽ, കാരണം കണ്ട് പിടിച്ചത് രണ്ട് ദിവസത്തിന് ശേഷം; കമൽ പറയുന്നത് ഇങ്ങനെ

ദാസേട്ടന്റെ ആ പാട്ടിന്റെ സമയത്ത് ഭയങ്കര കൂവലായിരുന്നു തിയേറ്ററിൽ, കാരണം കണ്ട് പിടിച്ചത് രണ്ട് ദിവസത്തിന് ശേഷം; കമൽ പറയുന്നത് ഇങ്ങനെ

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

വായു മലിനീകരണത്തിന് ആശ്വാസമായി ഡൽഹിയിൽ കനത്ത മഴ ; ഉച്ചസമയത്തും തലസ്ഥാനം ഇരുട്ടിൽ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വായു മലിനീകരണത്തിന് ആശ്വാസമായി ഡൽഹിയിൽ കനത്ത മഴ ; ഉച്ചസമയത്തും തലസ്ഥാനം ഇരുട്ടിൽ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

വിബി-ജി റാം ജി പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കി തമിഴ്നാട് ; പ്രമേയം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ

വിബി-ജി റാം ജി പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കി തമിഴ്നാട് ; പ്രമേയം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ

ഒരു ലോൺലി ബാച്ചിലറുടെ പ്രണയപ്പേടി; മണിയൻപിള്ള രാജുവും പ്രിയദർശനും തീർത്ത ഹാസ്യവിരുന്ന്; ; ഹാസ്യത്തിന്റെ തരികിട തോം വിസ്മയം

ഒരു ലോൺലി ബാച്ചിലറുടെ പ്രണയപ്പേടി; മണിയൻപിള്ള രാജുവും പ്രിയദർശനും തീർത്ത ഹാസ്യവിരുന്ന്; ; ഹാസ്യത്തിന്റെ തരികിട തോം വിസ്മയം

ഗില്ലിനെ മാറ്റൂ, അയാളെ തിരികെ കൊണ്ടുവരൂ; ഇന്ത്യൻ ക്യാപ്റ്റൻസിയിൽ വൻ അഴിച്ചുപണി ആവശ്യപ്പെട്ട് മനോജ് തിവാരി

ഗില്ലിനെ മാറ്റൂ, അയാളെ തിരികെ കൊണ്ടുവരൂ; ഇന്ത്യൻ ക്യാപ്റ്റൻസിയിൽ വൻ അഴിച്ചുപണി ആവശ്യപ്പെട്ട് മനോജ് തിവാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies