ന്യൂഡൽഹി :മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിലെത്തി. ഇന്നലെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി എത്തിയത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഹസീനയെ വിദേശകാര്യ സെക്രട്ടറി മുക്തേഷ് പർദേശിയാണ് സ്വീകരിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ജൂൺ 10ന് ഉച്ചയോടെയാകും ഷെയ്ഖ് ഹസീന ധാക്കയിൽ തിരികെയെത്തുക. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ആദ്യ വിശിഷ്ടാതിഥി എത്തി കഴിഞ്ഞു എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ചടങ്ങിൽ പങ്കെടുക്കാൻ ഏഴ് വിദേശരാഷ്ട്ര തലവന്മാരാണ് പങ്കെടുക്കുക. ശ്രീലങ്കൻ പ്രസിഡന്റ്, മാലദ്വീപ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, സീഷെൽസ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി അഹമ്മദ് അഫീഫ്, മൗറീഷ്യസിന്റെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രവിന്ദ് കുമാർ ,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എന്നിവർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വിദേശനേതാക്കൾ മാത്രമല്ല ചടങ്ങിൽ പങ്കെടുക്കുന്നത്. സാധാരണക്കാരും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.
Discussion about this post