തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണ് നാളെ നടക്കാൻ പോകുന്നത്. ജൂലായ് 25 വരെയാണ് സമ്മേളനം നടക്കുക എന്ന് സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. ബജറ്റ് പാസ്സാക്കലാണ് പ്രധാന അജണ്ട.
സമ്മേളനം 28 ദിവസം ചേരാനാണ് നിലവിലെ തീരുമാനം. സഭയുടെ ആദ്യ ദിനം മുതൽ പ്രക്ഷുബ്ദമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേരുന്ന ആദ്യ സമ്മേളനമാണ്. തിരഞ്ഞെടുപ്പിൽ 18 സീറ്റിലും ഇടതുപക്ഷം പരാജയപ്പെട്ടത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന് ചൂണ്ടിക്കാട്ടി സഭയിൽ കനത്ത പ്രതിപക്ഷ പ്രതിഷേധം ഉയരും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂൺ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികൾ നിർത്തിവച്ച്, 15 ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും .
Discussion about this post