ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമെന്ന് നിയുക്ത എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് ചടങ്ങിൽ പങ്കെടുക്കില്ലെന്നും ശശി തരൂർ പറഞ്ഞു.
മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അതിനാൽ പോകുന്നില്ല. രാത്രി ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് മാച്ച് ഉണ്ട്. സത്യപ്രതിജ്ഞാ വേളയിൽ ഈ കളി കാണുമെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് ഏഴരയോടെയാണ് മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. രാത്രി എട്ട് മണിയ്ക്കാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള ടി-20 മത്സരം. ടിവിയിൽ ഇത് കാണും എന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്.
വൈകീട്ട് ഏഴേ കാലോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കുക. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ആകും ആദ്യം നടക്കുക. ഇതിന് ശേഷം മറ്റ് കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പങ്കെടുക്കാൻ ഇതിനോടകം തന്നെ ലോക നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
Discussion about this post