തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ പരാതിയിൽ പോലീസിന്റെ അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവർ യദു. കോടതി നിർദ്ദേശ പ്രകാരം എടുത്ത കേസിൽ മേയറുടെ മൊഴി പോലും പോലീസ് എടുത്തട്ടില്ല എന്ന് യദു പറഞ്ഞു.
കേസിനെ കുറിച്ച് അന്വേക്ഷിക്കാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് യദു പറയുന്നു. കൂടാതെ കോടതി നിർദ്ദേശ പ്രകാരം കേസ് എടുക്കേണ്ടിവന്നതിന്റെ ദേഷ്യമാണ് പോലീസ് തീർക്കുന്നത് എന്നും യദു ചൂണ്ടിക്കാട്ടി.
ഏപ്രിൽ 27 നാണ് യദു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് കേസ് എടുത്തില്ല. ഇതേ തുടർന്ന് കോടതിയിൽ സമീപിക്കുകയായിരുന്നു യദു. മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കോടതി ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.
Discussion about this post