ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിൽ എത്തും. തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായത്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും.ഇവർക്ക് പുറമെ മുതിർന്ന നേതാവായ നിതിൻ ഗഡ്കരിയും രണ്ടാം മന്ത്രിസഭയിലെ തന്റെ വകുപ്പുകൾ തന്നെ നിലനിർത്തി. റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിൻ ഗഡ്കരിയുടെ വകുപ്പുകൾ. എസ് ജയശങ്കർ വിദേശകാര്യവും നിർമല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്‌ണവ് റെയിൽവേയും ഭരിക്കും.
അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. മനോഹർലാൽ ഖട്ടാർ- ഊർജം ഭവനം നഗരകാര്യം. മന്ത്രിയാകും.
മലയാളികളായ സുരേഷ് ഗോപി എംപി, ജോർജ് കുര്യൻ എന്നിവരുടെ വകുപ്പുകളിലും തീരുമാനമായി. ന്യൂനപക്ഷ ക്ഷേമം,ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് ജോർജ് കുര്യന്. തൃശൂരിൽ നിന്ന് വമ്പൻ ജയം സ്വന്തമാക്കിയ സുരോഷ് ഗോപിയ്ക്ക് സാംസ്‌കാരികം,ടൂറിസം, പെട്രോളിയം വകുപ്പുകളാണ് ലഭിച്ചത്.
Discussion about this post