ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞയ്ക്കാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവൻ അങ്കണം സാക്ഷ്യം വഹിച്ചത്. ഏഴ് രാജ്യത്തെ ഭരണാധികാരികൾ ഉൾപ്പെടെ എണ്ണായിരത്തോളം അതിഥികളാണ് ഈ അസുലഭ മുഹൂർത്തം നേരിട്ട് കാണാനെത്തിയത്.
ഇപ്പോഴിതാ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാനും റിലയൻസ് മേധാവിയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയും സദസ്സിലിരുന്ന് ഒരു പാനീയം ആസ്വദിച്ച് കുടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്. സൂപ്പർ താരവും സൂപ്പർ കോടീശ്വരനും ചേർന്ന് ആസ്വദിച്ച് കുടിക്കുന്നത് എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകർ. 31 രൂപവരെയുള്ള ഒആർഎസ് ലായനിയാണ് ഇരുവരുടെയും കൈകളിലുള്ളത്.
ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യയിൽ കനത്ത ചൂടാണെന്നും അതിനെ മറികടക്കാൻ ഒ.ആർ.എസ്. നല്ലതാണെന്നും മറ്റു ചിലർ ഈ സംശയാലുക്കൾക്ക് മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ ഐ.പി.എൽ. മത്സരത്തിനെത്തിയ ഷാരൂഖിന് ഹീറ്റ് സ്ട്രോക്കുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം അഹമ്മദാബാദിലെ ആശുപത്രിയിലെത്തി ചികിത്സയും നേടിയിരുന്നു. അതിനാലെടുത്ത മുൻകരുതലായിരിക്കാം ഈ ഒ.ആർ.എസ്. ലായനിയെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post