തിരുവനന്തപുരം: ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. എല്ലാ കണ്ണുകളും വിദേശത്ത് നട്ടിരിക്കുന്നവർ സ്വദേശത്തെ ജീവനുകൾ പൊലിയുമ്പോൾ നിസ്സംഗരാകുന്ന പതിവ് തിമിരക്കാഴ്ചയാണ് ഇത്തവണയും ഉണ്ടായതെന്ന് ശ്രീജിത്ത് പണിക്കർ രൂക്ഷവിമർശനമുന്നയിച്ചു. ജമ്മു കാശ്മീരും ലഡാഖും തുന്നുന്നത് ഇന്ത്യയുടെ തലപ്പാവാണ്. അവിടെയുള്ളവരും മനുഷ്യരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വൈഷ്‌ണോദേവിയെ തൊഴാൻ പോയ സാധാരണക്കാർക്കു നേരെയാണ് തീവ്രവാദികൾ നിറയൊഴിച്ചത്. എല്ലാ കണ്ണുകളും വിദേശത്ത് നട്ടിരിക്കുന്നവർ സ്വദേശത്തെ ജീവനുകൾ പൊലിയുമ്പോൾ നിസ്സംഗരാകുന്ന പതിവ് തിമിരക്കാഴ്ച ഇത്തവണയും. ജമ്മു കാശ്മീരും ലഡാഖും തുന്നുന്നത് ഇന്ത്യയുടെ തലപ്പാവാണ്. അവിടെയുള്ളവരും മനുഷ്യരാണ്, നമ്മുടെ സഹോദരങ്ങളാണ്.
റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ബസ്സിനു നേരെ റിയാസിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടു വയസ്സുകാരൻ ഉൾപ്പെടെ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. 42 പേർക്ക് പരിക്കേറ്റു. ഭീകരാക്രമണത്തിൽ പാക് പങ്കാണ് പോലീസ് സംശയിക്കുന്നത്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരർ ആക്രമണം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ ആറ് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന.
Discussion about this post