ന്യൂയോർക്ക്: ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനോട് അനുബന്ധിച്ച് വ്‌ളോഗ് ചിത്രീകരിക്കുകയായിരുന്ന യൂട്യൂബ് വ്‌ളോഗറെ വെടിവച്ചുകൊന്നു. മത്സരം കാണാനായി ന്യൂയോർക്കിലെത്തിയ പാകിസ്താൻ യൂട്യൂബർ സാദ് അഹമ്മദിനെയാണ് വെടിവച്ചുകൊന്നത്. നഗരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊലപാതകം നടത്തിയത്.
നഗരത്തിലെ ഒരു മാർക്കറ്റിൽ ആളുകളുടെ അഭിപ്രായം ചിത്രീകരിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിന്റെ സമീപമെത്തിയത്. വാക്കേറ്റത്തിനൊടുവിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post