ഒരു യൂറോ.. അതായത് നൂറ് രൂപയ്ക്ക് വീട് വിൽക്കാനുണ്ട് എന്ന വാർത്തകൾ കൊണ്ട് പ്രശസ്തമാണ് ഇറ്റലിയിലെ സാംബൂക എന്ന അതി മനോഹരമായ ഗ്രാമം. ഇപ്പോൾ വീണ്ടും സാംബൂക വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. വീട് വിൽക്കാനുണ്ടെന്നത് കൊണ്ടു തന്നെ. എന്നാൽ, ഇത്തവണ വില അൽപ്പം ഉയർന്നിട്ടുണ്ട്. മൂന്ന് യൂറോ ആണ് ഇത്തവണ വില.
മുൻ വർഷങ്ങളിലെ നൂറ് രൂപയ്ക്ക് വീട് വിൽപ്പനയ്‌ക്കെന്ന ആശയം വിജയിച്ചതോടെയാണ് ഈ വർഷവും വീട് വിൽപ്പനയുമായി ഗ്രാമത്തിലെ അധികൃതർ എത്തിയിരിക്കുന്നത്. ഗ്രാമത്തിലുള്ള ഒഴിഞ്ഞ് കിടക്കുന്ന വീടുകളാണ് ഇത്തരത്തിൽ വിൽക്കുന്നത്. ഗ്രാമത്തിലുള്ള വീടുകൾ ആൾപ്പാർപ്പില്ലാതെ ക്ഷയിച്ച് പോകുന്നത് തടയാനാണ് കുറഞ്ഞ വിലയ്ക്ക് വീട് വിൽപ്പയ്ക്ക് വച്ചത്. ലേലത്തിലൂടെയാണ് വീടുകൾ വിൽപ്പന നടത്തിയത്. ആശയം പുറംലോകമറിഞ്ഞതോടെ വിദേശത്ത് നിന്നും പോലും ആളുകൾ വീട് വാങ്ങാനെത്തി. പലരും വീടുകളിൽ താമസവും തുടങ്ങി.
ഈ വർഷവും ലേലത്തിലൂടെയായിരിക്കും വിൽപ്പന നടക്കുക. ഒന്നിലധികം വീടുകൾ വാങ്ങാൻ താത്പര്യപ്പെടുന്നവർക്കും വീടുകൾ വാങ്ങാം. വീട് വാങ്ങുന്നവർ വീടിന്റെ തുകയ്‌ക്കൊപ്പം ചെറിയൊരു സെക്യൂരിറ്റി തുകയും നൽകണം. വാങ്ങിയ വീട്ടിൽ രണ്ട് വർഷത്തിൽ കൂടുതൽ താമസിച്ചാൽ നൽകിയ സെക്യൂരിറ്റി തുക നിങ്ങൾക്ക് തിരികെ കിട്ടും.
Discussion about this post