ശ്രീനഗർ; പാകിസ്താന്റെ സഹായത്തോടെ ഭീകരർ ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം തുടരുമ്പോഴും പാകിസ്താൻ വാഴ്ത്ത് തുടർന്ന് ഫാറൂഖ് അബ്ദുള്ള. റായ്‌സിയിലെയും കത്രയിലെയും ഭീകരാക്രമണങ്ങളിൽ ഒരു ജവാന്റെ അടക്കം 11 ജീവനുകൾ നഷ്ടമായ വേദനയിൽ രാജ്യം നിൽക്കുമ്പോഴാണ് ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പരാമർശം.
നമുക്ക് ഇപ്പോഴും അയൽക്കാരുമായി പ്രശ്‌നങ്ങളാണ്. സൈനിക നടപടികൾ ഉപയോഗിച്ച് ഇത് പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ നമ്മളുടെ അയൽക്കാരുമായി സംസാരിക്കാതെ പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്ന് ഫാറൂഖ് അബ്ദുള്ള പറയുന്നു. പാകിസ്താനിലെ പുതിയ സർക്കാർ ‘ഞങ്ങളുമായി സമാധാന അന്തരീക്ഷം പുലർത്താൻ തയ്യാറാണെന്നും’ ഇന്ത്യ അവർക്ക് വാതിൽ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ അയൽക്കാരനുമായി ഇപ്പോഴും പ്രശ്നങ്ങളുണ്ട്. സൈനിക നടപടികൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല… നമ്മുടെ അയൽക്കാരോട് സംസാരിച്ചാലല്ലാതെ പരിഹരിക്കാൻ കഴിയില്ല. തീവ്രവാദികൾ അതിർത്തികളിലൂടെ വരുന്നു, അവർ വരും. ഏത് സർക്കാർ വന്നാലും അവിടെ നാളെയും അത് തന്നെ നേരിടേണ്ടി വരും… ഈ അവസ്ഥകളിൽ നിന്ന് നമുക്ക് പുറത്തു വരേണ്ടതുണ്ട്… നമുക്ക് ഒരു വലിയ യാത്രയുണ്ട് (അമർനാഥ് യാത്രയിൽ) അതിൽ നടന്നേക്കാവുന്ന ത് ചെറിയ സംഭവവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൊട്ടിത്തെറിക്കും ഈ കാര്യങ്ങൾക്ക് ഞങ്ങൾ കശ്മീരികൾ ഉത്തരവാദികളല്ലെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ സർക്കാർ, അവർ ഞങ്ങളുമായി സമാധാനപരമായ അന്തരീക്ഷം ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. നമുക്ക് അവർക്ക് വാതിൽ തുറക്കാം. നമുക്ക് സാർക്കിനെ പുനരുജ്ജീവിപ്പിക്കാം. ഈ പ്രദേശത്തിന്റെ മുഴുവൻ നന്മയ്ക്കുവേണ്ടിയാണ് സാർക്ക് നിർമ്മിച്ചത്,’ അദ്ദേഹം പറഞ്ഞു.
Discussion about this post