മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം. മുംബൈയിലെ ഒരു യുവഡോക്ടർക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത് . ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് ഡോക്ടറുടെ നാവില്‍ വിരലിന്റെ ഭാഗം തട്ടിയത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനുഷ്യൻറെ വിരലാണെന്ന് കണ്ടെത്തിയത്. പിന്നീട് ഐസ്ക്രീമിലെ വിരലിൻറെ ഉൾപ്പെടെയുള്ള ചിത്രം ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.
ബുധനാഴ്ചയാണ് സംഭവം. മലാഡിലെ ഒർലെമിൽ താമസിക്കുന്ന ഡോ. ബ്രണ്ടൻ ഫെറാവോ ഒരു ഓൺലൈൻ ആപ്പ് വഴിയാണ് മൂന്ന് കോൺ ഐസ്ക്രീമുകൾ ഓർഡർ ചെയ്തത് . അതിലൊന്ന് യമ്മോ ബ്രാൻഡിൻ്റെ ബട്ടർസ്കോച്ച് കോൺ ആയിരുന്നു. ഐസ്ക്രീം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ വായിൽ എന്തോ തട്ടിയത് പോലെ തോന്നി ” അത് കാഷ്യൂ നട്ട് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഭാഗ്യവശാൽ, ഞാൻ കഴിച്ചില്ല. പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് നഖം ഉൾപ്പെടെയുള്ള വിരലിൻറെ ഭാഗമാണെന്ന് മനസ്സിലായത്” , ഭയാനകത വിവരിച്ചുകൊണ്ട് ഫെറാവോ പറഞ്ഞു
“ഇന്നലെ മുതൽ, എൻ്റെ നാവിൽ ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്. ഒരു മനുഷ്യൻ്റെ ശരീരഭാഗം എങ്ങനെ എൻ്റെ വായിലാക്കുമെന്ന് എന്നോട് തന്നെ ചോദിച്ച് ഞാൻ പേടിച്ചിരിക്കുകയാണ്. പിന്നീട് നോക്കിയപ്പോൾ ആണ് ഇത് ഒരു മാസം മുമ്പ് നിർമ്മിച്ച ഐസ്ക്രീം ആണെന്ന് മനസ്സിലായത് , മനുഷ്യൻ്റെ വിരൽ ഐസ്ക്രീമിലുണ്ടാവുക എന്ന് പറഞ്ഞാൽ എത്രത്തോളം അശ്രദ്ധമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നു വേണം മനസ്സിലാക്കാൻ , ഡോകർ വ്യക്തമാക്കി.
ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ ‘യെമ്മോ’യ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിരല്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി ഐസ്‌ക്രീമുമായി പോയി മലാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ച വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായും പോലീസ് അറിയിച്ചു.
Discussion about this post