ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേമലു. ചിത്രത്തിലെ നിർണയകമായ ഒരു രംഗത്ത് സച്ചിനെയും അമൽ ഡേവിസിനെയും ആദിയുടെയും ഗുണ്ടകളുടെയും അടുത്ത് നിന്ന് രക്ഷിക്കാനായി റീനു പെപ്പർ സ്േ്രപ ഉപയോഗിക്കുന്ന ഒരു രംഗമുണ്ട്. പെപ്പർ സ്േ്രപ പണികൊടുത്തതോടെ മൂവരും ആദിയിൽ നിന്നും രക്ഷപ്പെടുകയും സിനിമയ്ക്ക് ശുഭപര്യവസാനമാവുകയും ചെയ്യുന്നു. സിനിമ അവിടെ നിൽക്കട്ടെ, കാര്യത്തിലേക്ക് വരാം, റീനു ഉപയോഗിച്ച പെപ്പർ സ്‌പ്രേയെ കുറിച്ച് മുൻപും നാം കേട്ടിട്ടുണ്ടല്ലേ.. സ്വയരക്ഷയ്ക്കായി പലരും ഇത് വാങ്ങി സൂക്ഷിക്കുന്നുമുണ്ടാവും.
യഥാർത്ഥത്തിൽ എന്താണ് പെപ്പർ സ്േ്രപ എന്ന് ചിന്തിച്ചിട്ടുണ്ടോ? പെപ്പർ സ്േ്രപ എന്നാൽ കുരുമുളക് നന്നായി പൊടിച്ച് കുപ്പിയിലാക്കി അത് സ്‌പ്രേ ആയി അടിച്ച് അക്രമികളെ ഓടിക്കാനുള്ള സാധനമാണ് എന്നാണ് പലരുടെയും ധാരണ.പേരിലെ പെപ്പർ കണ്ട് എത്തുന്ന അബദ്ധമാണത്. പെപ്പർ സ്‌പ്രേയും ബ്ലാക് പെപ്പർ എന്ന് നമ്മൾ വിളിക്കുന്ന കുരുമുളകുമായി ഒരു ബന്ധവും ഇല്ല. അതിലും ഇതിലും പെപ്പർ എന്ന പേരുണ്ട് എന്നത് മാത്രം. ഞെട്ടിയല്ലേ.. എന്നാൽ കൂടുതൽ ഞെട്ടാൻ തയ്യാറായിക്കോളൂ.
പെപ്പർ സ്േ്രപ എന്നത് ഒലിയോ റെസിൻ കാപ്‌സിക്കം സ്‌പ്രെ – അഥവാ ഒസി സ്േ്രപ എന്ന ചുരുക്കപ്പേരിൽ ഉള്ള ഒരു സാധനം ആണ്. അതായത്. കാപ്‌സിക്കം ജനുസിൽ പെട്ട മുളകിനങ്ങളിലെ ചെടികളിലെ ഒരു രാസഘടകം ആണ് കാപ്‌സൈസിൻ. നമ്മുടെ കുരുമുളക് ഈ ജനുസിൽ പെട്ട ചെടിയേ അല്ല പിപെർ ജനുസിലാണ് അത് പെടുക. അതായത് കുരുമുളകിന്റെ എരുവിനും പുകച്ചിലിനും കാരണം. പിപെറിൻ എന്ന ഘടകം ആണ്. കാപ്‌സൈസിന്റെ 1% എരിവ് മാത്രം ഉള്ള രാസഘടകം മാത്രമാണിത്.
എന്നുവച്ചാൽ കുരുമുളക് പൊടിച്ച് സ്േ്രപ ചെയ്താൽ ആരും ഓടണം എന്നില്ല. കണ്ണിലായാൽ മാത്രം ഇത്തിരിയധികം എരിയും എന്ന് മാത്രം. എന്നാൽ നമ്മുടെ കാന്താരി , പച്ചമുളക് , പറങ്കി എന്നൊക്കെ വിളിക്കുന്ന ചെടികളുടെ ചില്ലി പെപ്പറിൽ ഉള്ള തീവ്ര ശക്തിയുള്ള ഘടകത്തെ അതായത് അതിലെ കാപ്‌സൈസിൻ മാത്രം വേർതിരിച്ചെടുത്ത് അപകടകരമല്ലാത്ത അളവിൽ ചേർത്ത് ക്ലിയറായ ദ്രാവകമാക്കി പ്രഷറിൽ ഒരു കണ്ടെയ്‌നറിൽ സൂക്ഷിച്ച് വെച്ചതാണ് പെപ്പർ സ്‌പ്രെ. ഇത് പ്രയോഗിക്കുന്നതോടെ കണ്ണിൽ രൂക്ഷമായ എരിച്ചിൽ, താത്ക്കാലിക അന്ധത,വേദന, കണ്ണീർപ്രവാഹം, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതൽ അഞ്ച് മണിക്കൂർ വരെ കണ്ണിൽ നീറ്റലുണ്ടാകുമത്രേ.
ചുരുക്കി പറഞ്ഞാൽ അതിലെ പെപ്പർ കുരുമുളകിലെ ബ്ലാക് പെപ്പറിൽ നിന്ന് വന്നതല്ല ചിലി പെപ്പറിൽ നിന്ന് വന്നതാണ്. പെപ്പർ സ്‌പ്രേയെ കുരുമുളക് സ്‌പ്രേ ആക്കി മലയാളീകരിക്കാതെ ഉപയോഗിക്കലാണ് ശരിയെന്നർത്ഥം.
Discussion about this post