കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയായ യുവാവിനെ യുവതി അടിച്ചു. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോയ ബസിലായിരുന്നു സംഭവം.
23കാരിയായ യുവതിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവ സമയം ബസിൽ വലിയ തിരക്കായിരുന്നു. ഇത് മുതലെടുത്ത് യുവാവ് യുവതിയുടെ ശരീരത്തിൽ സ്പർശിച്ചു. ഉടനെ തന്നെ യുവതി പ്രതികരിക്കുകയും യുവാവിനെ അടിയ്ക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
യുവാവും യുവതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ യുവതി പരാതിയില്ലെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി ഇല്ലാത്തത് എന്നും യുവതി പോലീസിനോട് പറഞ്ഞു.
Discussion about this post