കൊൽക്കത്ത: പശ്ചിമ ബംഗാളിലൈ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
കത്തിഹാർ- സിലിഗുരി ഇന്റർസിറ്റി എക്‌സ്പ്രസ്, സിലിഗുരി- കത്തിഹാർ- ഇന്റർസിറ്റി എക്‌സ്പ്രസ്, ന്യൂ ജൽപൈഗുരി – ഹൗര ശദാബ്ദി എക്‌സ്പ്രസ്, ഹൗര- ന്യൂ ജൽപൈഗുരി എക്‌സ്പ്രസ്, സിലിഗുരി – ജോഗബനി ഇന്റർസിറ്റി എക്‌സ്പ്രസ് എന്നീ അഞ്ച് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ന്യൂ ജൽപൈഗുരിയിൽ നിന്നുള്ള ന്യൂഡൽഹി സൂപ്പർഫാസ്റ്റ്, പുലർചൈച 12 മണിയിലേക്ക് റി ഷെഡ്യൂൾ ചെയ്തു. നിരവധി ട്രെയിനുകൾ വളി തിരിച്ചു വിട്ടിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി മുതൽ അപകടം നടന്ന ട്രാക്ക് പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കതിഹാർ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ ശുഭേന്ദു കുമാർ ചൗധരി പറഞ്ഞു. അറ്റകുറ്റ പണികൾക്കായി അപകടത്തിൽ പെട്ട കാഞ്ചൻജംഗ എക്‌സ്പ്രസ് ഇന്ന് പുലർച്ചെ കൊൽക്കത്തയിലെത്തി.
Discussion about this post