ന്യൂയോർക്ക്: അമേരിക്കൻ പൗരത്വവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇനിമുതൽ അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികൾക്കും പൗരത്വം നൽകും. ജൂൺ 17ന് അമേരിക്കയിൽ 10 വരർഷം പൂർത്തിയക്കിയവർക്കായിരിക്കും പൗരത്വത്തിന് അർഹതയുണ്ടാകുക. 5 ലക്ഷം പേർക്കായിരിക്കും പ്രദ്ധതിപ്രകാരം പ്രയോജനം ലഭിക്കുക. 21 വയസിന് താഴെയുള്ള അൻപതിനായിരം കുട്ടികൾക്കും പദ്ധതി പ്രകാരം പൗരത്വം ലഭിക്കും.
പുതിയ കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരുന്നവർക്ക് പുതിയ നിയമം ഏറെ ആശ്വാസകരമാകും. ഇത് പ്രകാരം ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മൂന്ന് വർഷം സമയമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ താൽക്കാലിക ജോലി വിസയും നാടുകടത്തപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവും ഇവർക്ക് ലഭ്യമാകും. രക്ഷിതാക്കളിൽ ഒരാൾക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടികൾക്കും ഇതുവഴി പ്രയോജനം ലഭിക്കും.
വേനൽക്കാല അവസാനത്തോടെ ഇതിനായി അപേക്ഷകൾ സമർപ്പിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. ഡിഎസിഎ പ്രോഗ്രാമിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം.
Discussion about this post