നല്ല ആരോഗ്യമുള്ള ഉള്ളുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത് അല്ലേ… നല്ല മുടി എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ ലക്ഷണമാണ്. പക്ഷേ ഈ ആഗ്രഹത്തിന് വിലങ്ങുവയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. പലവിധ കാരണങ്ങൾ കൊണ്ട് ഇത് വരാം. കൃത്യമായ പരിപാലനം ഇല്ലാത്ത്,വിറ്റാമിന്റെ കുറവ്, മറ്റേതെങ്കിലും രോഗങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും ഇതിന് കാരണമായേക്കാം. പലപ്പോഴും വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളെ മാത്രമല്ല മുടിയെയും ബാധിക്കുന്നുണ്ടത്രേ.
മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും കിളർത്തു വരുന്ന പുതിയ മുടികളുടെ ആരോഗ്യത്തിനും വൈറ്റമിൻ ഡിയും ആവശ്യമാണ്. ഇവയുടെ അഭാവം മുടികൊഴിച്ചിൽ വർധിപ്പിക്കുകയും മുടിയുടെ കട്ടി കുറയ്ക്കുകയും ചെയ്യുന്നു.വൈറ്റമിൻ ഡി കുറവുണ്ടാകുമ്പോൾ കെരാറ്റിനോയ്ഡുകൾ നാച്വറൽ ഹെയർ സൈക്കിൽ നില നിർത്തുന്നതിൽ പരാജയപ്പെടും. ഇത് മുടി കൊഴിച്ചിൽ വരുത്തും. ഇതുപോലെ മുടിയുടെ വളർച്ചാഘട്ടമായ അനാജെൻ സൈക്കിളിനേയും ഇത് ബാധിയ്ക്കുന്നു. ഇത് കുറഞ്ഞ് വളരാതെ നിൽക്കുന്ന ടീലോജൻ ഘട്ടം അധികമാകും. ഇതെല്ലാം മുടി വളർച്ചയെ ബാധിയ്ക്കും, മുടി കൊഴിച്ചിലിന് ഇടയാക്കും.സൂര്യപ്രകാരമേൽക്കുന്നതും മുട്ടയുടെ മഞ്ഞ, മീനെണ്ണ, കൊഴുപ്പുള്ള മീൻ, കരൾ പോലുള്ള ഭക്ഷണം കഴിക്കുന്നതും ശരീരത്തിലെ വൈറ്റമിൻ ഡിയുടെ തോതുയർത്തുമെന്ന് വിദഗ്ധർ പറയുന്നു.
രാവിലെ 10നും 3നും ഇടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് വൈറ്റമിൻ ഡി ഉൽപാദനം വർദ്ധിപ്പിയ്ക്കാൻ സഹായിക്കും. ഈ സമയത്തിനുള്ളിൽ വെയിൽ അര മണിക്കൂറെങ്കിലും ഏൽക്കുന്നത് നല്ലതാണ്. ഇളെവെയിലാണ് അനുയോജ്യം. കത്തുന്ന വെയില് കൊള്ളുന്നത് സൂര്യാഘാതം ഏൽക്കുന്നതിന് കാരണമാകും. ഇത് ശ്രദ്ധിക്കുക.
വൈറ്റമിൻ ജിയുടെ അഭാവം മറ്റ് പല ശാരീരികാവസ്ഥകൾക്കും കാരണമാകും. ക്ഷീണവും തളർച്ചയും വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ അത് ഉറക്കത്തെയും സ്ലീപ്പ് വേക്ക് സൈക്കിളിനെയും ബാധിക്കും. ഇത് കടുത്ത ക്ഷീണവും തളർച്ചയും ഉണ്ടാക്കും. വാരിയെല്ലിനും സന്ധികൾക്കും കാലിനും കടുത്ത വേദന ഉണ്ടാകും.വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ വിഷാദം പോലുള്ള മൂഡ് ഡിസോർഡറുകൾ ഉണ്ടാകും












