തിരുവനന്തപുരം: ബാബറി തർക്ക മന്ദിരവുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പാഠഭാഗങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള എൻസിഇആർടിയുടെ നടപടി കേരളം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകത്തിലെ മാറ്റങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാബറി മന്ദിരവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും ഒഴിവാക്കിയ നടപടി കേരളം അംഗീകരിക്കില്ല. പാഠപുസ്തകങ്ങളിൽ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്രം അല്ല മറിച്ച് യഥാർത്ഥ ശാസ്ത്രവും ചരിത്രവുമാണ് ഉൾപ്പെടുത്തേണ്ടത്. ഇതാണ് കേരളത്തിന്റെ നിലപാട്.
കേരളം എൻസിആർടിസി പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ പുസ്തകം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എൻസിഇആർടിസി, വിദ്യാഭ്യാസ വിദഗ്ധർ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സമിതിയായിരുന്നു പരിശോധിച്ചത്. ഇതിന് ശേഷം എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി കേരളം സമാന്തരമായ പാഠപുസ്തകങ്ങൾ തയ്യാറാക്കി. ഇന്ത്യൻ മതനിരപേക്ഷ സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതായിരുന്നു കേരളത്തിന്റെ നടപടിയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Discussion about this post