തിരുവനന്തപുരം : മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നത്. മാത്യൂവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്യുകയും ചെയ്തു.
മാസപ്പടിയിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്.മാത്യു കുഴൽനാടൻ പുതിയ ആരോപണം ഉന്നയിച്ചതോടെ സ്പീക്കറും എംഎൽഎയും തമ്മിൽ നിയമസഭയിൽ തർക്കം ഉണ്ടായി. മാസപ്പടി ആരോപണം വീണ്ടും ഉന്നയിച്ചതോടെ സ്പീക്കർ എ.എൻ ഷംസീർ കയർത്തത്. എന്നാൽ പറഞ്ഞ ആഈരോപണങ്ഹളിൽ തന്റെ കൈയിൽ രേഖകൾ ഉണ്ടെന്ന് അദ്ദഹേം കൂട്ടിച്ചേർത്തു.
മാത്യൂ സ്ഥിരമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് സഭയിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണോ എന്ന് സ്പീക്കർ ചോദിച്ചു. എന്നാൽ ഇതിനുള്ള വേദിയല്ല നിയമസഭ. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീർ അറിയിച്ചു. കോടതിക്ക് മുൻപാകെ പരിഗണനയിലുള്ള വിഷയം സഭയിൽ സംസാരിക്കരുതെന്നും സ്പീക്കർ നിർദേശിച്ചു.
Discussion about this post