നടി സംയുക്ത വർമ്മ യോഗ അഭ്യസിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 44 വയസ്സിലും ഇരുപതിന്റെ ചുറുചുറുക്കോടെ ആണ് സംയുക്ത യോഗാഭ്യാസങ്ങൾ നടത്തുന്നത്. തന്റെ ആരോഗ്യത്തിന്റെയും പ്രസരിപ്പിന്റെയും രഹസ്യം യോഗ ആണെന്ന് നേരത്തെ തന്നെ നടി വ്യക്തമാക്കിയിട്ടുള്ളതാണ്.
നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ എന്നാണ് സംയുക്ത തന്റെ യോഗ വീഡിയോ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കുന്നത്. താൻ വർഷങ്ങളായി യോഗ പരിശീലിക്കുന്ന ആളാണെന്ന് സംയുക്ത വർമ്മ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
20 വർഷത്തോളമായി യോഗ പരിശീലിക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ. 2021ൽ സംയുക്ത അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു. മൈസൂർ അഷ്ടാംഗ യോഗ ശാലയിൽ നിന്നാണ് സംയുക്ത യോഗ പരിശീലനം നേടിയിട്ടുള്ളത്. വർഷങ്ങളായി താൻ അനുഭവിച്ചിരുന്ന ശ്വാസംമുട്ടലും ഹോർമോൺ വ്യതിയാനങ്ങളും യോഗ പരിശീലനത്തിലൂടെ ആണ് മാറ്റാൻ കഴിഞ്ഞത് എന്നാണ് സംയുക്ത വർമ്മ വ്യക്തമാക്കുന്നത്.
https://www.instagram.com/reel/C8eK577Pg7i/?igsh=MjRiMWI5NjAwOGM4
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/06/psx_20240621_171038-750x422.webp)








Discussion about this post