കൊൽക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥയാണെന്ന് വിവരം.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സുപ്രധാന ചർച്ചകളിൽ ഉൾപ്പെടുത്താത്തതാണ് മമതയെ അസ്വസ്ഥയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും തമ്മിലായിരുന്നു കൂടിക്കാഴ്ച. പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുമ്പ് നിർണായക വിഷയങ്ങളിൽ തന്റെ സർക്കാരിന്റെ വീക്ഷണങ്ങൾ കണക്കിലെടുക്കാത്തില്ലെന്നാണ് മമതയുടെ പരാതി.
സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച ഫറാക്ക കരാറാണ് ഇതിന് ഒരു കാരണം. കരാർ 2026ൽ അവസാനിക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശന വേളയിൽ ഇന്ത്യയും ബംഗ്ലാദേശും ഇത് പുതുക്കാനും നിലവിലുള്ള കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനും തീരുമാനിച്ചു. ഇത്തരമൊരു നിർണായക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടുകൾ പരിഗണിക്കാത്തതിൽ മമത ബാനർജി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
അതേസമയം ഇന്ത്യയും ബംഗ്ലാദേശും ശനിയാഴ്ച രാജ്ഷാഹിക്കും കൊൽക്കത്തയ്ക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസും ചിറ്റഗോങ്ങിനും കൊൽക്കത്തയ്ക്കും ഇടയിൽ പുതിയ ബസ് സർവീസും പ്രഖ്യാപിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം.
Discussion about this post