ജക്കാർത്ത: ഇന്തോനേഷ്യയിൽ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി. സെൻട്രൽ ഇന്തോനേഷ്യയിൽ ആയിരുന്നു സംഭവം. 36 കാരിയായ സിരിയാട്ടിയാണ് മരിച്ചത്. സൗത്ത് സുലവേശി പ്രവിശ്യയിലെ സിറ്റെബ ഗ്രാമവാസിയാണ് സിരിയാട്ടി.
ഇന്ന് രാവിലെയോടെയായിരുന്നു പാമ്പ് വിഴുങ്ങിയ നിലയിൽ സിരിയാട്ടിയുടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച കുട്ടിയ്ക്ക് മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയതായിരുന്നു യുവതി. എന്നാൽ ഏറെ നേരമായിട്ടും യുവതി വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയായി യുവതിയുടെ ചെരുപ്പു വസ്ത്രവും ഭർത്താവ് അഡിയാൻസ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിസരത്ത് നിന്നും വയറ് വീർത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് വേഗം നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ പാമ്പിന്റെ വയറ് കീറി നോക്കി. അപ്പോഴാണ് മൃതദേഹം കണ്ടത്.
വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തി. ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്തോനേഷ്യയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവം സംഭവം ആണ് ഇത്. മാസങ്ങൾക്ക് മുൻപ് സൗത്ത് സുലവേസിയിൽ യുവതിയെ പാമ്പ് വിഴുങ്ങിയിരുന്നു.
Discussion about this post