ചെന്നൈ: നീറ്റ് എക്‌സാം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടനും വെട്രികഴകം പാർട്ടി സ്ഥാപകനുമായ വിജയ്. ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ വിവേചനം കാണിക്കുന്നു. ക്രമക്കേടുകളെ തുടർന്ന് ആളുകൾക്ക് പരീക്ഷയുടെ മേലുള്ള വിശ്വാസം നഷ്ടമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നീറ്റ് പരീക്ഷ വിദ്യാർത്ഥികൾക്കിടയിൽ കടുത്ത വിവേചനം ആണ് ഉണ്ടാക്കുന്നത്. ഗ്രാമങ്ങളിൽ നിന്നും താഴ്ന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ അവസരങ്ങളിൽ നിന്നും തഴയപ്പെടുന്നു. കുട്ടികൾ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കാര്യങ്ങളും നീറ്റിന്റെ പാഠ്യപദ്ധതിയും തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. ഇത് എങ്ങിനെ ശരിയാകുമെന്നും വിജയ് ചോദിച്ചു.
ഒരു രാജ്യം ഒരു പാഠ്യപദ്ധതി ഒരു പരീക്ഷ എന്ന സമ്പ്രദായം വിദ്യാഭ്യാസത്തിന്റെ അന്തസത്ത നഷ്ടമാക്കുമെന്നാണ് തന്റെ നിരീക്ഷണം. സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് പാഠ്യപദ്ധതികൾ തയ്യാറാക്കുന്നത്. ഈ വൈവിധ്യം ശക്തിയാണ്. അല്ലാതെ പോരായ്മ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടാക ക്രമക്കേടുകൾ ആളുകളുടെ വിശ്വാസീയത നഷ്ടപ്പെടുന്നതിന് കാരണം ആയി. അടുത്തിടെ പുറത്തുവന്ന നിരീക്ഷണങ്ങളിൽ നീറ്റ് പരീക്ഷ ആവശ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ നീറ്റ് പരീക്ഷ നിരോധിക്കണം എന്നും നടൻ പറഞ്ഞു.
Discussion about this post